Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Six People Shot Dead

ക​ർ​ണാ​ട​ക​യി​ൽ കൂ​ട്ട​ക്കൊ​ല; ഭൂ​മി​ത​ർ​ക്ക​ത്തി​ൽ ആ​റു​പേ​രെ വെ​ടി​വെ​ച്ചും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തി

വി​ജ​യ​പു​ര: ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര ജി​ല്ല​യി​ൽ കൂ​ട്ട​ക്കൊ​ല. ഭൂ​മി​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ആ​റു​പേ​രെ വെ​ടി​വെ​ച്ചും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ച​ന്ദു നി​രാ​ലെ, ദു​ന്ദ​പ്പ നി​രാ​ലെ, ശി​വ​പു​ത്ര നി​രാ​ലെ, രാ​ഹു​ൽ നി​രാ​ലെ, സ​മ​ർ​ത്ഥ് നി​രാ​ലെ, ഷ​ബീ​ർ ന​ദാ​ഫ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രെ​ല്ലാം ഗോ​വി​ന്ദ​പു​ർ ഗ്രാ​മ​വാ​സി​ക​ളാ​ണ്.

ഗ്രാ​മ​ത്തി​ലെ നി​രാ​ലെ, ഗോ​ള​ഗി കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന ഭൂ​മി​ത​ർ​ക്ക​മാ​ണ് കൂ​ട്ട​ക്കൊ​ല​യി​ൽ ക​ലാ​ശി​ച്ച​ത്. ആ​റ് പേ​രെ​യും വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഗോ​ള​ഗി കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

ച​ഡ​ച്ച​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗോ​വി​ന്ദ​പു​ർ ഗ്രാ​മ​ത്തി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്‌​തി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Latest News

Corehub Up